പ്രാര്‍ത്ഥനാ നിരതമായ റമദാന് മാസം പെട്ടെന്ന് കഴിഞ്ഞു പോയി . ഒരു പൂവിതള്‍ കൊഴിയും പോലെ....
ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിനൊടുവില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. അരുതായ്മയില്‍ നിന്ന് മനസ്സും ശരീരവും അടര്‍ത്തിയെടുത്തതിന്റെ നിര്‍വൃതിയില്‍ വിശ്വാസികള്‍ ഈദുല്ഫത്തറിനെ വരവേല്‍ക്കും.
വിജയത്തിനുള്ള പാത വെട്ടിത്തെളിക്കാനുള്ള വലിയൊരു പ്രചോദനമായിരുന്നു. അത് നമ്മില്‍ അവശേഷിപ്പിക്കേണ്ടത് വരും വര്‍ഷത്തെക്കുള്ള നല്ലൊരു ജീവിത മാര്‍ഗ്ഗമാണ് . പരലോക ജീവിതത്തിലേക്ക് നാം സ്വരൂപിച്ചു വെച്ച ഇന്ധനമായി അത് വഴിമാറട്ടെ. കണ്ണീരോടെ വിടപറയാം നമുക്കീ പുണ്യ മാസത്തോട്.

വിശ്വാസത്തിന്റെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നിലാവെളിച്ചം മനസിലേക്കാവാഹിച്ച്, നോമ്പുകാരന് നേടിയെടുത്ത ഉണര്‍വിന്റെയും ക്ഷമയുടെയും നന്മയുടെയും ഒരു പുതു പുലരി ഇവിടെ പിറവിയെടുക്കുന്നു.
ശവ്വാല്‍ നിലാവില് പ്രശോഭിതയായി നില്ക്കുന്ന പള്ളിമിനാരങ്ങളും .. ആത്മീയ സുഖത്തിന്റെ പാരമ്യതയില്‍ പുളകം കൊള്ളുന്ന മനുഷ്യ മനസും ..ചെറിയ പെരുന്നാളിന്റെ മനോഹാരിത പതിന്മടങ്ങാക്കുന്നു.
വിശ്വാസികള്‍ ഒത്തുചേര്‍ന്ന് പള്ളികളിലും ഈദു ഗാഹുകളിലും പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ നടത്തി ആലിംഗനത്തിലൂടെ തന്റെ സന്തോഷം കൈമാറുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അയല്‍വാസികളുടേയും വീടുകളില്‍ സന്ദര്‍ശനം നടത്തി കുടുംബബന്ധവും സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കുന്ന അവസരം കൂടിയാണ് ചെറിയ പെരുന്നാള്‍. ഇതിന്റെ ഏറ്റവും നന്മയുള്ള വശവും ഇതുതന്നെ.
ഏവര്‍ക്കും സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകള്‍..